കർണാടകയിൽ ഇന്ന് 213 പേർക്ക് കോവിഡ്:ബംഗളുരുവിൽ മാത്രം 35 കേസുകൾ

ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 213 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നും വന്ന 23 പേരും മറ്റ് സംസഥാനങ്ങളിൽ നിന്നും വന്ന 103 പേരും ഉൾപെടുന്നു.

ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് കൽബുർഗി ജില്ലയിലാണ്.48 പേർക്കാണ് ഇവിടെ

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി 2, ബെംഗളുരു അർബൻ 35, ദക്ഷിണ കന്നഡ 23, enerO 11, റായിച്ചുർ 18, ഹാസൻ 1, രാംനഗര 2, ധാർവാഡ് 34, വിജയപുര 3, ബെല്ലാരി 10, ബാഗൽകോട്ട 3,ഹാവേരി 2, യാദഗിരി 13, ഷിമോഗ 3.ദാവൺഗരെ 1, എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

180 പേരാണ് ഇന്ന് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ബീദർ 36, യാദഗിരി 33, കൽബുർഗി 32, ഉഡുപി 23, ബെൽഗാവി 22, ശിമോഗ 10, ചിക്കബെല്ലാപുര 07, ഹാസൻ 06, ദക്ഷിണ കന്നഡ 06, ബെംഗളുരു അർബൻ 02, വിജയപുര 02, ദാവൺഗരെ 01.എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 4135 ആയി.

 "ഒരിന്ത്യ ഒരു പെൻഷൻ "  കൊടുങ്കാറ്റായി പുതിയ വിപ്ലവം 

ഇന്ന് രണ്ടു പേർ മരണപ്പെട്ടു. ധാർവാഡിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളുരു അർബനിൽ ചികിത്സയിലായിരുന്ന 75 കാരിയുമാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 88 ആയി.

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2987 ആണ്. ഇതിൽ 56 വിഭാഗത്തിൽ ആണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്