കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും

Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

അല്പം മുൻപ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ കർണാടകയിലെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്നത്തെ കോവിഡ് പോസിറ്റീവ് ബാധിച്ചവരുടെ എണ്ണം എന്ന നിലയിൽ ടൈപ്പിംഗ് പിഴവ് കാരണം വന്നിരുന്നു . ക്ഷമാപണം നടത്തുന്നു

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2313 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 57 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . കർണാടകയിൽ ഇതുവരെയായി 543 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത് . 1003 പേർ അസുഗം മാറി ആശുപത്രി വിട്ടതോടെ നിലവിൽ സംസ്ഥാനത്തു 19035 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് .

കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1447 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 29 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു

കേരളത്തിൽ കുതിച്ചു കയറി കോവിഡ് , ഇന്ന് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ബെംഗളൂരു നഗര ജില്ലയിൽ ഇന്ന് 1447 പേർക്ക് രോഗം സ്ഥിരീകരിച്ചു, ദക്ഷിണ കന്നഡ 139,വിജയ പുര 89,ബെല്ലാരി 66,കലബുർഗി 58,യാദഗിരി 51,00 amazon 51,ധാർ വാട 50,ഹാവേരി 42,ഉടുപ്പി 34,ഉത്തര കന്നഡ ,കൊടുഗു 33 വീതം, മാണ്ട്യ 31,റായി ചൂരു 25,രാമാ നഗര 23,ദാവനഗെരെ 21,ബീദർ,ഗദഗ് 19 വീതം,ബെലഗാവി 15,ചിക്കബപുര 12,തുമക്കുരു 10,കോലാര ചാമരാജ നഗർ 9 വീതം കൊപ്പല7,ഹാസന,ശിവമോഗ്ഗ,ബാഗല് കോട്ട് 6 വീതം ,ബെംഗളൂരു ഗ്രമാജില്ല 1,ചിക്ക് മഗലുരു 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

 അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി പരീക്ഷ നടത്താൻ കർണാടകസർക്കാർ തീരുമാനം : മറ്റുള്ള വിദ്യാർത്ഥികളെ ഉപാധികളോടെ  പ്രോമോട് ചെയ്യും  

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്