രണ്ട് കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിലായി.എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ റിഫ്‌നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. 1353.92 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് കടത്തിക്കൊണ്ടുവന്നത്. വസ്ത്രത്തിന്റെ അരപ്പട്ടയില്‍പ്രത്യേക അറയുണ്ടാക്കി സ്വർണമിശ്രിതം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് 1,93,55,640 രൂപ വില വരും. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍