രജിനിയുടെ ജയിലറുമായി ഞങ്ങള്‍ക്ക് മത്സരമില്ല, പക്ഷെ ന്യായം ഞങ്ങളുടെ ഭാഗത്താണെന്ന് ധ്യാന്‍ ശ്രീനിവാസന്‍

ജയിലര്‍ സിനിമയുടെ പേര് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച്‌ നടൻ ധ്യാൻ ശ്രീനിവാസൻ. ജയിലര്‍ എന്ന ചിത്രവുമായി തങ്ങള്‍ക്കൊരു മത്സരവുമില്ലെന്ന് ധ്യാൻ പറഞ്ഞു. നിയമപരമായി നീങ്ങാൻ മാത്രമേ നമുക്ക് പറ്റൂ എന്നും, കാരണം തങ്ങളാണ് ആദ്യം ചിത്രത്തിന് ജയിലര്‍ എന്ന പേരിട്ടതെന്നും ധ്യാൻ പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ധ്യാൻ പറഞ്ഞത്

ജയിലര്‍ എന്ന ചിത്രവുമായി ഞങ്ങള്‍ക്കൊരു മത്സരവുമില്ല. പടത്തിന്റെ പേരില്‍ ചെറിയ പ്രശ്നം ഉണ്ടായി. ഞങ്ങള്‍ പേരുമാറ്റണം എന്ന് പറഞ്ഞ് അവര്‍ നോട്ടീസൊക്കെ അയച്ചു. സ്വാഭാവികമായും അത് മീഡിയവഴി എല്ലാവരെയും അറിയിക്കേണ്ട വിഷയമാണെന്ന് അദ്ദേഹത്തിന് തോന്നി.

നിയമപരമായി നീങ്ങാൻ മാത്രമേ നമുക്ക് പറ്റൂ. കാരണം ഞങ്ങളാണ് ആദ്യം ചിത്രത്തിന് ജയിലര്‍ എന്ന പേരിട്ടത്. ഫിലിം ചേമ്ബറില്‍ ആദ്യം പടം രെജിസ്റ്റര്‍ ചെയ്തതും ഞങ്ങള്‍ ആണ്. ആ രീതിയില്‍ ന്യായം മുഴുവൻ ഞങ്ങളുടെ ഭാഗത്താണ്. പക്ഷെ ഇങ്ങനൊരു വിവാദം ഉണ്ടായപ്പോള്‍ ഗുണം ഉണ്ടായത് ഞങ്ങള്‍ക്കാണ്. കാരണം ഈ പടത്തിന്റെ പേര് കൂടുതല്‍ അറിഞ്ഞു.

ഞങ്ങള്‍ ഈ വിഷയത്തെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. കാരണം ഇത്രയും ആളുകള്‍ അറിഞ്ഞതുകൊണ്ടാണല്ലോ അതിനെപ്പറ്റി കൂടുതല്‍ സംസാരിച്ചതും ചര്‍ച്ചചെയ്യുന്നതും. അതുകൊണ്ട് ഒരു പ്രൊമോഷനും ഇല്ലാതെതന്നെ ജയിലര്‍ എന്ന മലയാളം ചിത്രം എല്ലാവര്‍ക്കും അറിയാം.Dailyhunt

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍