കണ്ണൂരിൽ കർണാടക ബസ്സിടിച്ച 13കാരൻ മരിച്ചെന്ന് റിപ്പോർട്ട് :ഗുരുതവസ്ഥയിൽ ആശുപത്രിയിലെന്നും ചില വൃത്തങ്ങൾ

കൂത്തുപറമ്പ് : സംഭവ സ്ഥലത്തു തന്നെ മരണപെട്ടിരുന്നു എന്ന റിപ്പോർട്ടുകളാണ് ആദ്യ നിമിഷങ്ങളിൽ പുറത്തു വന്നിരുന്നത്, പോലീസും സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയപ്പോൾ ജീവനുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ട വൃത്താങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്. പതിമൂന്നാം മൈലിൽ റോഡരികിൽ നിൽക്കുകയായിരുന്ന ഫിസാൻ (13) ആണ് കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സിടിച്ചത്.

ബൈക്ക് തെന്നി മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അവലൂക്കുന്ന് വാർഡിൽ കളമ്പുകാട്ടിൽ മുഹമ്മദ് ഷരീഫിന്റെ മകൻ ഉനൈസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്ക് പരിക്കേറ്റു. അവലൂക്കുന്ന് വാർഡിൽ മൂരിക്കുളം വീട്ടിൽ ആദർശ്, പുന്നമട വാർഡിൽ വടക്കൂട്ടച്ചിറയിൽ അനീസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 10.30 ന്  തലവടി കൊറ്റംകുളങ്ങര റോഡിൽ ആര്യാട് പള്ളിമുക്കിലെ സമീപമായിരുന്നു അപകടം. വേഗത്തിൽ വന്ന ബൈക്ക് റോഡരികിൽ കിടന്ന കല്ലിൽ തട്ടി ബൈക്ക് തെന്നി മറിയുകയായിരുന്നു. സമീപത്തെ ജുമാമസ്ജിദിന്റെ കാണിക്കവഞ്ചിയിലേക്കും തെറിച്ചുവീണു. ആദർശിന് കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. അനീസിനും പരിക്കുകളുണ്ട്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍