ഭര്‍ത്താവ് മരിച്ച്‌ 2 മാസത്തിനുള്ളില്‍ സുഹൃത്തുമായി ഭാര്യയുടെ വിവാഹം; 40 കാരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം

ബെംഗളൂരു: കൊലപാതകമെന്ന് സംശയം 40 കാരന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്ത് പോലീസ്. ബെംഗളൂരു രമേശനഗർ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് പോലീസ് പുറത്തെടുത്തത്.കഴിഞ്ഞ മാർച്ചില്‍ വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ ഇംതിയാസ് പാഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ഭാനു ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച്‌ ബന്ധുക്കള്‍ ഇംതിയാസിന്റെ മൃതദേഹം പ്രാദേശിക ഖബർസ്ഥാനില്‍ സംസ്കരിക്കുകയും ചെയ്തു.എന്നാല്‍, അടുത്തിടെ ഇംതിയാസിന്റെ ഇളയ സഹോദരൻ യൂനുസ് എച്ച്‌.എ.എല്‍ പോലീസിനെ സമീപിച്ച്‌ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. നാസിറ ഭാനുവിന് അവളുടെ സുഹൃത്തായ അസ്‌ലമുമായി വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്റെ സഹോദരനെ വീട്ടില്‍ വെച്ച്‌ കൊലപ്പെടുത്തിയതാകാൻ സാധ്യതയുണ്ടെന്നും യൂനുസ് പോലീസിന് മൊഴി നല്‍കി.സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇംതിയാസിന്റെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്തു. ബോറിംഗ് ആശുപത്രിയിലെ വിദഗ്ദ്ധ സംഘം ഇംതിയാസിന്റെ അസ്ഥികള്‍, തലയോട്ടി, മറ്റ് ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ വിശദമായ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അതിനനുസരിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍