തൻ്റെ എതിരാളിയെ നഗ്നനാക്കി തെരുവിലൂടെ ഓടിച്ച റൗഡിക്കായി അന്വേഷണം ഊർചിതമാക്കി ബംഗളുരു പോലീസ്: റിപ്പോർട്ട്

ബെംഗളൂരു പൊലിസ്, തന്റെ എതിരാളിയെ തല്ലുകയും റോഡിൽ നഗ്‌നനാക്കി ഓടിക്കുകയുമാക്കിയ റൗഡിയെ തേടുന്നു. ഒരു ആളെ ആക്രമിച്ച് വസ്ത്രങ്ങൾ ഇല്ലാതെ റോഡിലൂടെ ഓടിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന്, പൊലീസ് സ്വമേധയാ കേസെടുകാണുകയായിരുന്നു.

വിവിധ റിപ്പോർട്ടുകൾ പ്രകാരം, സംശയിക്കപ്പെടുന്ന വ്യക്തി പവൻ ഗോഡാ ( കൂതുബു ) എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു, ആളുടെ പേരിൽ രജഗോപാൽ നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്.

വീഡിയോയിൽ കണ്ട ഇരയും പ്രതിയും ഒരിക്കൽ സുഹൃത്തുക്കളായിരുന്നുവെങ്കിലും പിന്നീട് എതിരാളികളായി മാറി.പ്രതിയായ ഗോഡാ പഴയ പ്രശ്നം തീർപ്പാക്കാൻ തന്റെ പ്രദേശത്ത് ഇരയെ വിളിച്ച് വരുത്തി ആക്രമികാണുകയായിരുന്നു. എതിരാളികളെ ഭീഷണിപ്പെടുത്താൻ ഇരയെ നഗ്നനാക്കി റോഡിൽ ഓടിപ്പിക്കുകയും, ആ വീഡിയോ പ്രതി ചിത്രീകരിച്ച് പിന്നീട് അത് സോഷ്യൽ മീഡിയയിലും പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലുമിട്ടു.

വൈറലായ വീഡിയോയിൽ, ഇര യാചിക്കുന്നതും ഗൗഡ അവനെ അധിക്ഷേപിക്കുന്നതും കണ്ടു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളെ ഈ പ്രദേശത്ത് വീണ്ടും കണ്ടാൽ, നിങ്ങൾ തീർന്നു. ഉടുതുണിയില്ലാതെ ഈ പ്രദേശത്ത് നിന്ന് ഓടിപ്പോകുക.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍