ബംഗളുരു: സംസ്ഥാനത്തെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് രാജാജിനഗറിൽ ഇന്ന് ഓപ്പൺ ചെയ്യും

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തിങ്കളാഴ്ച രാജാജിനഗറിലെ ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ഏറ്റവും വലിയ

ഹൈപ്പർമാർക്കറ്റായിരിക്കും ലുലു. ഏറ്റവും വലിയ ഇൻഡോർ വിനോദ മേഖലയായ ഫൺറ യും ഹൈപ്പർമാർക്കറ്റിന്റെ ഭാഗമായിരിക്കും. യു.എ.ഇ.യിലെ ബഹുരാഷ്ട്ര കൂട്ടായ്മയായ ലുലു ഗ്രൂപ്പ് ആരംഭിച്ച ഈ മാൾ 14 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്, 132 സ്റ്റോറുകളും 17 കിയോസ്കുകളും അഞ്ച് നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു.

റെസ്റ്റോറന്റുകളും കഫേകളും കൂടാതെ 23 ലധികം ഔട്ട്ലറ്റുകളുള്ള ഒരു ഫുഡ് കോർട്ടും ഇവിടെ ഉണ്ടായിരിക്കും. റോളർ ഗ്ലൈഡർ, ടാഗ് അരീന, അഡ്വഞ്ചർ കോഴ്സ്, ട്രാംപോളിൻ, വിആർ റൈഡുകൾ, 9ഡി തിയേറ്റർ, ബമ്പർകാറുകൾ തുടങ്ങിയവയോട് കൂടി 60,000 ചതുരശ്ര അടിയിലാണ് ഫൺറ ഒരുക്കിയിരിക്കുന്നത്.

ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം യുഎഇയിലെ അബുദാബിയിലാണ്. 22 രാജ്യങ്ങളിലായി ലുലുഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്