ഒടുവിൽ ആ പ്രഖ്യാപനമെത്തി; ‘അവതാർ 2’ റിലീസ് ഡേറ്റും ടൈറ്റിലും പ്രഖ്യാപിച്ചു

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.’അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.

കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകൾ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012ൽ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്കു മുതൽ തിരിച്ചുപിടിക്കാനാകൂ.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍