നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

നടിയും മുന്‍ മാണ്ഡ്യ എംപിയുമായ രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്‌ക്കുകയും ചെയ്തതിന് 11 വ്യക്തികള്‍ക്കെതിരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് 380 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഓണ്‍ലൈന്‍ ഭീഷണി, ലൈംഗിക ദുരുപയോഗം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സൈബര്‍ ഇടം ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

ഈ വകുപ്പുകള്‍ പ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.സന്ദേശം അയച്ചവരുടെ ഐഡന്റിറ്റി, അവരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പ്രതികളില്‍ നിന്നും ഇരയില്‍ നിന്നും രേഖപ്പെടുത്തിയ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതിക വിശദാംശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതൊരു പ്രാഥമിക കുറ്റപത്രമാണ്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യും. ഇര തന്റെ പരാതിയില്‍ 44 വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പട്ടികപ്പെടുത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലൈയില്‍, കന്നഡ നടന്‍ ദര്‍ശന്‍ പ്രതിയായ ചിത്രദുര്‍ഗയിലെ രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ നടി രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഇത് ദര്‍ശനിന്റെ ആരാധകരില്‍ നിന്ന് ഓണ്‍ലൈന്‍ പ്രതികരണത്തിന് കാരണമായി. അവര്‍ നടിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന്, 44 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ രമ്യ പരാതി നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വിവിധ ജില്ലകളില്‍ നിന്നുള്ള 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍