കോപ്പിയടി പിടികൂടി; ബംഗളൂരു രജരാജേശ്വരി നഗര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി

ബംഗളൂരു: സ്കൂള്‍ പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി. ബംഗളൂരു രജരാജേശ്വരി നഗര്‍ സ്വദേശി ധീരജ് കുമാര്‍ (13) ആണ് മരിച്ചത്.പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക ധീരജിനെ പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, വീട്ടിലെത്തിയ വിദ്യാര്‍ഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍