ബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ കത്തി മൂന്ന് യുവാക്കള്‍ മരിച്ചു

ബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ കത്തി മൂന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.ഗദഗ് ജില്ലയിലെ റോണ ബസ് ഡിപ്പോക്ക് സമീപത്ത് ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. റോണ സിറ്റിയില്‍ നിന്ന് ഗദഗിലേക്ക് വരുകയായിരുന്നു കാര്‍. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.തീ പടര്‍ന്ന കാറില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ പരിക്കുകളോടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോണ പൊലീസ് അപകട സ്ഥലത്തെത്തി.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍