ഗോവയ്ക്ക് പോകണോ? എന്തൊക്കെ കയ്യിൽ കരുതണം? പുതിയ നിയന്ത്രണവുമായി

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരുടെയും ഗോവ യാത്ര മുടങ്ങിയിരിക്കുകയാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ സാമ്ബത്തിക നഷ്ടമുണ്ടാക്കിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഗോവ. കൊവിഡ് ഏറെക്കുറേ വരുതിയിലായതോടെ വീണ്ടും സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഗോവന്‍ സര്‍ക്കാര്‍.

എന്നാല്‍, ഇനി ഗോവയ്ക്ക് പോകാന്‍ ചില കാര്യങ്ങള്‍ കൂടി കയ്യില്‍ കരുതേണ്ടതുണ്ട്. ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് ഗോവന്‍ സര്‍ക്കാര്‍ഗോവന്‍ സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഗോവയ്ക്ക് പോകാന്‍ സാധിക്കൂ.

കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത സഞ്ചാരികള്‍ക്ക് മാത്രമേ ഗോവയിലേക്ക് പ്രവേശിക്കാനാകൂ

വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സഞ്ചാരികള്‍ കൈയ്യില്‍ കരുതണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ ഹാജരാക്കണം.

എന്നാല്‍, ജോലി ആവശ്യത്തിനായോ ഗോവയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ജൂലൈ രണ്ട് മുതല്‍ വാക്സിനെടുത്ത സഞ്ചാരികള്‍ക്ക് ഗോവയില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നിട്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഓഗസ്റ്റ് അഞ്ചുവരെയാണ് ഈ തീരുമാനം നിലനില്‍ക്കുക.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….*Play Store:- Store:- https://apple.co/3i54JyH

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍