ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം: ശിവമൊഗയിലെ ക്രമസമാധാനനില നിയന്ത്രണ വിധേയമെന്ന് ഡി.ഐ.ജി

ബംഗളുരു: കര്‍ണാടകയെ നടുക്കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം ശിവമൊഗയിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന് ഈസ്റ്റേണ്‍ റേഞ്ച് ഡി.ഐ.ജി

ഡോ. കെ. ത്യാഗരാജന്‍. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുംദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് ജനകീയാസൂത്രണവുമായി സഹകരിച്ചത് കുഞ്ഞാലികുട്ടിയുടെ സമീപനം; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്

കഴിഞ്ഞ ദിവസം നടന്ന കൊലപാതകം കര്‍ണാടകയെ ഞെട്ടിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ചൊവ്വാഴ്ച രാവിലെ വരെ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഹിജാബ് പ്രതിഷേധം കൊടുമ്ബിരികൊണ്ടിരിക്കെ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷനായ ഡി.കെ ശിവകുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചിരുന്നു. ഇത് പ്രദേശത്ത് സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ വേര്‍തിരിവിനും കാരണമായി. എന്നാല്‍ ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി

‍ഞായറാഴ്ച രാത്രിയാണ് 26 വയസുകാരനായ ഹര്‍ഷയെ നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉടന്‍ തന്നെ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ എം.പി രേണുകാചാര്യ, ഹര്‍ഷയുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നേറ്റം, നേട്ടം കൊയ്ത് കോണ്‍ഗ്രസും സിപിഎമ്മും

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍