തൃശൂരില്‍ ബൈക്ക് മരത്തിലിടിച്ച്‌ ബന്ധുക്കളായ യുവാക്കള്‍ മരിച്ചു

തൃശൂർ : മാള അണ്ണല്ലൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തില്‍ ഇടിച്ച്‌ രണ്ടുപേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്.ഇരുവരും ബന്ധുക്കളാണ്.വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീല്‍ ഷാജു ബെംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർത്ഥിയാണ്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍