വ്രതശുദ്ധിയുടെ നിറവിൽ ബെംഗളൂരു

ബെംഗളൂരു : വ്രതശുദ്ധിയുടെ നിറവിൽ ബെംഗളൂരുവിൽ റംസാൻമാസത്തിന് വെള്ളിയാഴ്ച തുടക്കമാകും. മാസപ്പിറവി കാണാത്തതിനാൽ ബെംഗളൂരുവിൽ റംസാൻ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

നഗരത്തിലെ വിവിധയിടങ്ങളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിവിധ പള്ളികളിൽ നോമ്പുതുറക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ പള്ളികളിൽ മുറ്റത്ത് പന്തൽകെട്ടി നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കി.

വൈവിധ്യമായ ഒട്ടേറെ ഉത്പന്നങ്ങളുമായി നഗരത്തിലെ റംസാൻവിപണിയും സജീവമായി. ശിവാജിനഗർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലാണ് വിപണി കൂടുതൽ സജീവം. സമൂസ, പഴംപൊരി, ചിക്കൻറോൾ, ഇറച്ചിപ്പത്തിരി, കാരക്ക, ഈത്തപ്പഴം തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. വ്യാഴാഴ്ച ശിവാജിനഗറിലെ റംസാൻവിപണിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

മലബാർ മുസ്ലിം അസോസിയേഷന്റെ (എം.എം.എ.) നേതൃത്വത്തിൽ വിവിധ പള്ളികളിൽ തറാവീപ് നമസ്കാരം ഉണ്ടാകും. ആസാദ് നഗർ മസ്ജിദുൽ നമിറ ഇശാഅ്: 8.45, തറാവീഹ്: 9.00. ഹാരിസ് ഹിഷാമി നേതൃത്വംനൽകും. ഡബിൾറോഡ് ഷാഫി മസ്ജിദ്: ഇശാഅ്: 9.00, തറാവീഹ്: 9,15, സയ്യിദ് മുഹമ്മദ് നൂരി നേതൃത്വം നൽകും.

മൈസൂരു റോഡ് ക്രെസന്റ് ഹൈസ്കൂൾ: ഇശാഅ്: 9:15, തറാവീഹ്: 9.30, അഷ്റഫ് മൗലവി നേതൃത്വംനൽകും. മോത്തിനഗർ: ഇശാഅ്: 9.30, തറാവീഹ്: 9.45. മുഹമ്മദ് മൗലവി ബാവലി നേതൃത്വംനൽകും.

തിലക് നഗർ യാസീൻ മസ്ജിദ്: ഇശാഅ്: 10.00, തറാവീഹ്: 10:15. മുഹമ്മദ് മൗലവി നേതൃത്വംനൽകും.

കെഎംസിസി

ജയനഗർ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിലും കലാശിപാളയത്തെ എ.ഐ.കെ.എം.സി.സി.യുടെ പഴയ ഓഫീസിലും റംസാൻമാസത്തിൽ എല്ലാ ദിവസവും നോമ്പുതുറ സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.കെ. നൗഷാദ് അറിയിച്ചു.

കോൾസ്പാർക്ക് മസ്ജിദുർ റഹ്മ

കോൾസ്പാർക്ക് സെയ്ന്റ് ജോൺസ് ചർച്ച് റോഡിലുള്ള മസ്ജിദുർ റയിൽ ഇശാഅ് നമസ്കാരം രാത്രി 8.30-ന് നടക്കും. 8.45-ന് തറാവീഹ് നമസ്കാരം. നഫീസ് അഹ്മദ് ഖാസിമി നേതൃത്വംനൽകും. സ്ത്രീകൾക്ക് പ്രത്യേകസൗകര്യം ഉണ്ടാകും. അവസാനത്തെ പത്തുദിവസം രാത്രി നമസ്കാരത്തിന് സാലിഹ് അർബകാൻ നേതൃത്വംനൽകും.

ഇസ്ലാഹി സെന്റർ

ശിവാജിനഗർ സലഫി മസ്ജിദിൽ തറാവീഹ് നമസ്കാരമുണ്ടാകുമെന്ന് ബെംഗളൂരു ഇസ്ലാഹി സെന്റർ അറിയിച്ചു. ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വംനൽകും. ഇശാഅ് നമസ്കാരം 8.30, തറാവീഹ് നമസ്കാരം 8.45. സ്ത്രീകൾക്ക് പ്രത്യേകസൗകര്യം ഉണ്ടായിരിക്കും.

ബെംഗളൂരു :പെൺകുട്ടിയുടെ ദേഹത്ത് കളർവെള്ളമൊഴിച്ച യുവാവിന് മർദനം

ബെംഗളൂരു : കോലാർ ജില്ലയിൽ ഹോളി ദിനത്തിൽ പെൺകുട്ടിയുടെ ദേഹത്ത് കളർ വെള്ളമൊഴിച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മർദിച്ചു. ബെലമരനഹള്ളി സ്വദേശി മധുവിനാണ് മർദനമേറ്റത്. ഗ്രാമത്തിലെ ബസ്സിൽ വെച്ചാണ് മധു കളർവെള്ളം പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. ഇതിൽ പ്രകോപിതരായ ഒരു കൂട്ടം യുവാക്കൾ പിന്നീട് മധുവിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍