ചിക്കമംഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന തീർഥാടകരുടെ ബസിന് നേരെ കല്ലേറ്; 2 പേർക്ക് പരുക്ക്

ബെംഗളൂരു : ചിക്കമaഗളൂരു ദത്താത്രേയ പീഠത്തിലേക്കു തീർഥയാത്ര പോകുകയായിരുന്ന മിനി ബസിനു നേർക്ക് കൊലാറിൽ കല്ലേറ്. 2 പേർക്ക് പരിക്കേറ്റു.24 യാത്രക്കാരണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വൈകി ഹൈന്ദവ സംഘടനകൾ പൊ ലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. വിശദമായ അനേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീ രാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക്കും രംഗത്തു വന്നു.

എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന സൂഫിവര്യനായ ബാ ബാ ബുധാൻ സ്വാമിയുടെ ദർഗ നിലനിൽക്കുന്ന ബാബാ ബു ധാൻ ഗിരി കൂടി ഉൾപ്പെട്ടതാണ് ദത്താത്രേയ പീഠം. ഇവിടം ഹിന്ദു ആരാധനാ കേന്ദ്രമാക്കണ മെന്ന ആവശ്യം വളരെക്കാലമായി വിശ്വഹിന്ദു പരിഷത്തും മറ്റും മുന്നോട്ടു വയ്ക്കുന്നുണ്ട്. ദത്താത്രേയ പീഠവും ബാബാ ബുധാൻ ദർഗയും രണ്ടു സ്ഥല ങ്ങളാണെന്ന് ഇവരുടെ നിലപാട്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്