ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും ഗർഭം ധരിക്കാനും താല്പര്യമില്ല, അവർ വാടക ഗര്‍ഭപാത്രം തേടി പോവുകയാണ്; സ്ത്രീ വിരുദ്ധ പരാമർശവുമായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍.

ബംഗളൂരു: ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍.

ആധുനിക ഇന്ത്യന്‍ വനിതകള്‍ വാടക ഗര്‍ഭപാത്രം തേടി പോവുകയാണെന്ന് സുധാകര്‍ പറഞ്ഞു

ഇന്ന് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ തനിക്ക് ഖേദമുണ്ട്. പക്ഷേ ഒരുപാട് ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച്‌ കഴിയാനാണ് താല്‍പര്യം. വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്. അത് ശരിയല്ലെന്നും സുധാകര്‍ പറഞ്ഞു.

പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനത്താലാണ് ഇത്. ഇതിനെ പിന്തുടര്‍ന്ന് പ്രായമായ രക്ഷിതാക്കളെ ഒപ്പം താമസിപ്പിക്കാനും ആളുകള്‍ തയ്യാറാവാതെ വരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മളിന്ന് പോവുന്നത് പാശ്ചാത്യ ശൈലിയിലാണ്.

നമ്മുടെ അച്ഛനും അമ്മയും ഒപ്പം താമസിക്കുന്നതിന് തന്നെ നമ്മുക്ക് താല്‍പര്യമില്ല പിന്നയല്ലേ പ്രായമായ അവരുടെ രക്ഷിതാക്കളെന്നുമായിരുന്നു കെ സുധാകര്‍ പറഞ്ഞത്. ലോക മാനസികാരോഗ്യ ദിനത്തില്‍ നിംഹാന്‍സില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി മന്ത്രി

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്