‘കചാ ബദാം’ തരംഗമാകുമ്പോള്‍ ‌ തന്‍റെ തൊഴില്‍ നിര്‍ത്തുന്നതായി ഭൂപന്‍ ഭട്യാകര്‍

‘കചാ ബദാം’ എന്ന ഗാനം തരംഗമാകുമ്പോൾ തന്റെ തൊഴിൽ നിർത്തുന്നതായി ഭൂപൻ ഭട്യാകർ. താനിപ്പോൾ ഒരു സെലിബ്രിട്ടി അല്ലേ അതുകൊണ്ട് ബദാം വിൽപ്പന നിർത്തുന്നുവെന്ന് പാട്ടിന്റെ സൃഷ്ടാവ് പറഞ്ഞു. മൂന്ന് മാസം മുൻപ് വരെ 10പേരടങ്ങുന്ന എന്റെ കുടുംബം വൻ ദാരിദ്രത്തിലായിരുന്നു. അങ്ങനെ സ്ഥിതി പെട്ടെന്നു മാറിയത്. കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കംപനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ ബദാം വിൽപ്പന നിർത്തുന്നു. പുറത്ത് പോയാൽ ആരെങ്കിലും തന്നെ പിടിച്ചുകൊണ്ട് പോകുമെന്ന് അയൽവാസികൾ പറഞ്ഞെന്നും ഭൂപൻ പറഞ്ഞു. ആർടിസ്റ്റായും നിങ്ങളിൽ ഒരാളായും ഞാനുണ്ടാകും. സെലിബ്രിട്ടിയായിട്ട് ഞാൻ ബദാം വിൽക്കാനിറങ്ങുന്നത് ശരിയലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ കരാൾജൂർ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ബദാം വിൽപന പ്രധാനവരുമാന മാർഗമായ ഭൂപൻ ആളുകളെ ആകർഷിക്കാനാണ് പാട്ട് പാടിയത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങുക. എന്നാൽ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാൾ അത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. പിന്നീടാണ് അത് വൈറലാകുന്നത്. തുടർന്ന് ഇത് തന്റെ വരികളാണ് എന്നു പറഞ്ഞ് ഭൂപൻ രംഗത്തെത്തി. പിന്നീടങ്ങോട്ട് ഭൂപൻ വിചാരിക്കാത്തത ഉയരങ്ങളിലേക്കെത്തുകയായിരുന്നു. ഇപ്പോൾ പാട്ട് ഹിറ്റാവുകയാണ്.

‘ലാലേട്ടന്‍ ആര്‍ര്‍റാടുകയാണ്’; ആറാട്ടിനെതിരായ ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാള്‍ പോരാട്ടം; ആ പച്ച ടീഷര്‍ട്ടുകാരനെ ട്രോളിയവര്‍ ഇതറിഞ്ഞോ; സന്തോഷ് മാത്യു വര്‍ക്കി നിസാരക്കാരനല്ല; ഉന്നത ബിരുദങ്ങളുള്ള സാഹിത്യകാരന്‍

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍