നടന്‍ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു

ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്.1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.

പിന്നീട് രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, അനന്ത്‌നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കര്‍മ, അഗ്നിപര്‍വ്വ, ടൈഗര്‍ പ്രഭാകര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.ഏതുവേഷവും അനായാസമായി കൈകാര്യംചെയ്യുന്ന നടനായിരുന്നു അദ്ദേഹം. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു.

ബെംഗളൂരുവിലെ രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റുഡിയോ പ്രസിദ്ധമാണ്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉദയ് സജീവമായിരുന്നു. തീരദേശ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഒട്ടേറെ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍